Sunday, March 15, 2026 Last Updated 10 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.36 PM

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും ദാരുണാന്ത്യം

thiruvananthapuram

തിരുവനന്തപുരം: നഗരൂരില്‍ പുരയിടത്തില്‍ അച്ഛനും മകനും മരിച്ചനിലയില്‍. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരെ കേസെടുത്തു.

രാത്രിയില്‍ ഇരുവര്‍ക്കും ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോള്‍ ഇരുവര്‍ക്കും ഷോക്കേറ്റതാകാം എന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ അടക്കം ശല്യം ഉണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Ads by Google
Tuesday 03 Mar 2026 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google