Sunday, March 15, 2026 Last Updated 7 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 01.47 PM

മസ്‌ക്കറ്റിലേക്ക് വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു ; ഇന്ത്യാക്കാര്‍ക്ക് ആശ്വാസം

uploads/news/2026/03/828218/air-india-express.jpg

കൊച്ചി: സംഘര്‍ഷഭരിതമായ മദ്ധ്യേഷ്യയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് ആശ്വാസവുമായി കൊച്ചിയില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. അബുദാബിയില്‍ നിന്നുള്ള ആദ്യസംഘം കൊച്ചിയില്‍ എത്തി.

യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. മിഡില്‍ ഈസ്റ്റിലെ വ്യോമാതിര്‍ത്തിയില്‍ നടക്കുന്ന മാറ്റങ്ങള്‍ വ്യോമയാനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഫുജൈറയില്‍ നിന്ന് ഡല്‍ഹി മുംബൈ കൊച്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ഉണ്ടാകുക. രണ്ടു വിമാനങ്ങള്‍ മുംബൈയിലേക്ക് ആയിരിക്കും. നാല് വിമാനങ്ങള്‍ ആയിരിക്കും സര്‍വീസ് നടത്തുക. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുക ആണെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ , കുവൈറ്റ് ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് രാത്രി 11: 59 വരെ നിര്‍ത്തിവെച്ചിരുന്നു. യാത്രക്കാര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസുകള്‍ പരിശോധിക്കണമെന്നാണ് എയര്‍ ഇന്ത്യയുടെ നിര്‍ദേശം.

Ads by Google
Tuesday 03 Mar 2026 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google