Monday, March 16, 2026 Last Updated 6 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

ചോറ്റാനിക്കര മകം തൊഴുത്‌ ആയിരങ്ങള്‍

uploads/news/2026/03/828106/k8.jpg

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴുത്‌ ആയിരങ്ങള്‍. ദേവിയെ തങ്കഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച്‌ നെയ്‌വിളക്കില്‍ തിരിതെളിച്ച്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ മകം ദര്‍ശനത്തിനായി നട തുറന്നപ്പോള്‍ സ്‌ത്രീകള്‍ അടക്കമുള്ള ഭക്‌തര്‍ ദേവീ ദര്‍ശനത്തിന്റെ സായൂജ്യത്താല്‍ കണ്ണീരണിഞ്ഞു.
മണിക്കൂറുകള്‍ ക്യൂ നിന്നശേഷമാണ്‌ ദര്‍ശനം സാധ്യമായത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എത്തിയവര്‍ക്ക്‌ ദേവസ്വം ബോര്‍ഡ്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പഞ്ചായത്തും പോലീസും സന്നദ്ധ സംഘടനകളും എല്ലാ സഹായവുമായി രംഗത്തുണ്ടായിരുന്നു. മണിക്കൂറുകളോളം ഭക്‌തര്‍ ക്യൂ നിന്നപ്പോള്‍ വിവിധ സംഘടനകള്‍ വെള്ളം, പഴം, ബിസ്‌ക്കറ്റ്‌ എന്നിവയും മറ്റു ഭക്ഷണസാധനങ്ങളും എത്തിച്ചു.
ചോറ്റാനിക്കര പഞ്ചായത്തിലെ സ്‌ഥിരം താമസക്കാരായ ഭക്‌തര്‍ക്ക്‌ ഏര്‍പ്പെടുത്തിയ ക്യു ആര്‍ ടോക്കണ്‍ സൗകര്യം നാട്ടുകാര്‍ക്ക്‌ ദേവീദര്‍ശനത്തിന്‌ സഹായകരമായി. ഇത്‌ ആദ്യമായാണ്‌ ക്യൂ ആര്‍ ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്‌.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED