Tuesday, March 17, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

കെടെറ്റ്‌: പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്‌

തിരുവനന്തപുരം: സംസ്‌ഥാനത്തെ അധ്യാപകരുടെ കെടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വ്യക്‌തതവരുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്‌. സുപ്രീം കോടതിയുടെ കഴിഞ്ഞ സെപ്‌റ്റംബര്‍ ഒന്നിലെ വിധിന്യായത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ ഉത്തരവ്‌. കെടെറ്റ്‌ കാറ്റഗറി 3 വിജയിച്ച അധ്യാപകരെ കെടെറ്റ്‌ കാറ്റഗറി 2 നേടുന്നതില്‍നിന്ന്‌ ഒഴിവാക്കി. ഇതു സംബന്ധിച്ച 2018 മാര്‍ച്ച്‌ ഒന്‍പതിലെ സര്‍ക്കുലര്‍ വ്യവസ്‌ഥകള്‍ തുടര്‍ന്നും നിലനില്‍ക്കും. അതേസമയം, നിലവിലെ നിര്‍ദേശങ്ങള്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള റിവ്യൂ പെറ്റീഷനിലെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. കെടെറ്റിനു സമാനമായ ഉയര്‍ന്ന യോഗ്യതകളുള്ള (സെറ്റ്‌, നെറ്റ്‌, എം.എഡ്‌, എം.ഫില്‍, പിഎച്ച്‌.ഡി.) അധ്യാപകര്‍ക്കു കഴിഞ്ഞ ഒക്‌ടോബര്‍ 31 വരെ കുടിശികയുള്ള ദിവസവേതനം നല്‍കും.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google