Monday, March 16, 2026 Last Updated 3 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

കുറ്റ്യാടി സീറ്റ്‌ തിരിച്ചുകിട്ടാന്‍ കേരള കോണ്‍ഗ്രസ്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ സജീവമാകുമ്പോള്‍ , കുറ്റ്യാടി സീറ്റിനായി ഉറച്ച നിലപാടുമായി കേരള കോണ്‍ഗ്രസ്‌ (എം). കഴിഞ്ഞ തവണ പാര്‍ട്ടിക്ക്‌ അനുവദിച്ച 13 സീറ്റുകളില്‍ ഒന്നായ കുറ്റ്യാടി, പ്രാദേശിക പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ സി.പി.എമ്മിന്‌ വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ്‌ തിരികെ വേണമെന്ന ആവശ്യത്തില്‍ ജോസ്‌ കെ. മാണി ഉറച്ചുനില്‍ക്കുകയാണ്‌. എന്നാല്‍ കുറ്റ്യാടി തന്നെ വേണമെന്ന കടുംപിടിത്തവുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്‌ (എം) ഇടതുമുന്നണിയിലെത്തിയപ്പോള്‍ പാര്‍ട്ടിക്ക്‌ 13 സീറ്റുകളാണ്‌ നല്‍കിയിരുന്നത്‌. ഇതില്‍ കുറ്റ്യാടിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ കുറ്റ്യാടി കേരള കോണ്‍ഗ്രസിന്‌ നല്‍കിയതിനെതിരേ പ്രാദേശികമായി പ്രതിഷേധം ഉയരുകയും സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ മുന്നണി മര്യാദയുടെ ഭാഗമായി ജോസ്‌ കെ. മാണി ഈ സീറ്റ്‌ സി.പി.എമ്മിന്‌ വിട്ടുനല്‍കുകയായിരുന്നു. പകരം മത്സരിച്ച കെ.പി. കുഞ്ഞമ്മദ്‌ കുട്ടി അവിടെ വിജയിക്കുകയും ചെയ്‌തു. പാര്‍ട്ടിക്ക്‌ അര്‍ഹതപ്പെട്ട സീറ്റ്‌ ഇത്തവണ വിട്ടുകൊടുക്കാനാവില്ലെന്നാണ്‌ കേരള കോണ്‍ഗ്രസ്‌ (എം) നേതൃത്വത്തിന്റെ നിലപാട്‌.
മലബാര്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാന്‍ കുറ്റ്യാടി പോലുള്ള മണ്‌ഡലങ്ങള്‍ അത്യാവശ്യമാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ജോസ്‌ കെ. മാണിയുടെ ആവശ്യം ന്യായമാണെന്ന വിലയിരുത്തലിലാണ്‌ സി.പി.എം സംസ്‌ഥാന നേതൃത്വം. മുന്നണിയിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ കേരള കോണ്‍ഗ്രസിനെ പിണക്കാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ല.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED