Monday, March 16, 2026 Last Updated 0 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.33 PM

ജഡ്‌ജിക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക്‌ അതിജീവിതയുടെ അഭിഭാഷക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്‌ജിയായിരുന്ന ഹണി എം. വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ നീക്കവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി.മിനി. ഇതിനു മുന്നോടിയായി അഡ്വക്കേറ്റ്‌ ജനറലിനു അപേക്ഷ നല്‍കി. കേസിന്റെ വിധി വന്നതിനുശേഷം കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ ജഡ്‌ജി ഹണി എം. വര്‍ഗീസ്‌ നടത്തിയ ചില വിവാദ പരാമര്‍ശങ്ങളാണു നീക്കത്തിനു പിന്നില്‍. ഈ വിഷയത്തില്‍ ടി.ബി. മിനി ചീഫ്‌ ജസ്‌റ്റിസിന്‌ നല്‍കിയ പരാതിയില്‍ തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും അഡ്വക്കേറ്റ്‌ ജനറലിനു നല്‍കിയ അപേക്ഷയുമായി മുന്നോട്ടുപോകാനാണ്‌ തീരുമാനം.

Ads by Google
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED