Wednesday, March 18, 2026 Last Updated 10 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 08.16 PM

മാനവീയം വീഥിയിൽ പട്ടാളക്കാരനും കാമുകിയും തമ്മിലടിച്ചു; സ്വമേധയാ കേസെടുത്ത് മ്യൂസിയം പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
manaveeyam , case

മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.

വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.

ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെങ്കിലും പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് പെറ്റി കേസെടുത്തിട്ടുണ്ട്.

Ads by Google
Monday 02 Mar 2026 08.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google