Wednesday, March 18, 2026 Last Updated 6 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 06.40 PM

കോട്ടയത്ത് 10 അടിയിലേറെ നീളമുള്ള രാജവെമ്പാലെയെ പിടികൂടി

10 അടിയിലേറെ നീളമുള്ള രാജവെമ്പാലെയെ ചണ്ണപ്ലാവ് ആഞ്ഞിലിമൂട്ടിൽ ബിന്ദുവിന്‍റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
kottayam, king cobra

കോട്ടയം കോരുത്തോട് വീട്ടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. 10 അടിയിലേറെ നീളമുള്ള രാജവെമ്പാലെയെ ചണ്ണപ്ലാവ് ആഞ്ഞിലിമൂട്ടിൽ ബിന്ദുവിന്‍റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

പാമ്പിനെ വീടിനരികിൽ വെച്ചിരുന്ന ചാക്കുകെട്ടുകൾക്കിടയിലാണ് കണ്ടത്. ചാക്ക് കെട്ടുകൾ മാറ്റിയതോടെ പാമ്പ് സമീപത്തെ ബാത്റൂമിനുള്ളിലേക്ക് കയറി. ബാത്റൂമിന്‍റെ വാതിലുകൾ അടച്ചശേഷം വനം വകുപ്പ് ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി പാമ്പിനെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു. പിന്നീട് പാമ്പിനെ വനമേഖലയിൽ തുറന്നു വിട്ടു.

Ads by Google
Monday 02 Mar 2026 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google