Wednesday, March 18, 2026 Last Updated 23 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 03.28 PM

എംബസി പരിസരത്തേക്ക് പോകരുത്; മുന്നറിയിപ്പുകളുമായി കുവൈത്തിലെ എംബസി

സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു.
us embassies, kuwait

കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് മിസൈൽ- ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു.

കുവൈത്തിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർ അവരുടെ വ്യക്തി സുരക്ഷാ പദ്ധതികൾ വീണ്ടും പരിശോധിക്കണമെന്നും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പുതിയ നിർദേശങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Ads by Google
Monday 02 Mar 2026 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google