Wednesday, March 18, 2026 Last Updated 54 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 01.21 PM

വയനാട്ടിലെ പുനരധിവാസം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ; ദുരന്തം പോലും സിപിഐഎമ്മിനും കോണ്‍ഗ്രസിനും ആയുധം

uploads/news/2026/03/828031/rajeev-chandra-sekhar-manga.jpg

തിരുവനന്തപുരം: മലയാളികളുടെ ദുരിതം പോലും തെരഞ്ഞെടുപ്പ് നേട്ടത്തിനായി സിപിഐഎമ്മും കോണ്‍ഗ്രസും ഉപയോഗിക്കുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍. വയനാട്ടിലെ പ്രകൃതി ദുരന്തം നേട്ടത്തിനായി എങ്ങിനെ ചൂഷണം ചെയ്യാമെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും കാണിച്ചു തന്നതാണ് അവരുടെ തെരഞ്ഞെടുപ്പിനോട് അടുത്ത കാലത്തെ പുനരധിവാസമെന്ന് കുറ്റപ്പെടുത്തി.

വയനാടന്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ സ്ഥിരമായ പുനരധിവാസം വൈകിപ്പിച്ച് ദുരന്തമുണ്ടായി ഒരു വര്‍ഷത്തോളമാണ് ദുരന്തബാധിതരരെ സര്‍ക്കാര്‍ ദുരിതത്തിലാക്കിയത്. ഒടുവില്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിമിഷത്തെ ഒരു പൊതു പ്രചാരണ പരിപാടിയാക്കി അത് മാറ്റിയെന്നും പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും മലയാളികളുടെ ദുരിതം തിരഞ്ഞെടുപ്പ് നേട്ടത്തിനായി എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

ഇത് മുന്നണികള്‍ പറയുന്നത് പോലെയുള്ള ഭരണനേട്ടമല്ലെന്നും ലജ്ജാകരമായ അവസരവാദമാണെന്നും എക്‌സിലിട്ട കുറിപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. സിപിഎമ്മും കോണ്‍ഗ്രസും ഒരേ രാഷ്ട്രീയ ഡിഎന്‍എയാണ് പങ്കിടുന്നത്. സാധാരണ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല അവര്‍ ആഗ്രഹിക്കുന്നത്. വോട്ടു കിട്ടാനുള്ള കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജിയുടെ സര്‍ക്കാരിന്റെ എല്ലാ പരിവര്‍ത്തന നയങ്ങളെയും പദ്ധതികളെയും തടയുന്നത് അതുകൊണ്ടാണ്.

ഇന്ത്യ സഖ്യത്തിന് കീഴില്‍ 27 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒന്നിച്ചു കഴിയുന്ന കോണ്‍ഗ്രസും സിപിഐഎമ്മും കേരളത്തില്‍ എതിരാളികളായി നടിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ വഞ്ചനയല്ല എല്ലാ മലയാളികളും ആഗ്രഹിക്കുന്നതെന്നും സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള ഒരു വികസനവും ഉത്തരവാദിത്തവും അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

Ads by Google
Monday 02 Mar 2026 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google