Wednesday, March 18, 2026 Last Updated 18 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 12.08 PM

' നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്, ആര്‍ക്കും തളര്‍ത്താനാകില്ല' ; സഞ്ജുവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

uploads/news/2026/03/828025/pinarayi-sanju.jpg

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

'' നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'', എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകര്‍ത്തിരിക്കുകയാണ്. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

4 സ്‌കിസും 12 ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജു വിശ്വനാഥ് സാംസണാണ് ഇന്ത്യയെ സെമി ഫൈനലിലേക്ക് കൈപിടിച്ച് കയറ്റിയത്.

വിന്‍ഡീസിനെതിരെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പില്‍ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2014ല്‍ ദക്ഷിണാഫ്രിയക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതുവരെയുളള റെക്കോര്‍ഡ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 180 റണ്‍സിന് മുകളില്‍ ചേസ് ചെയ്ത് വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

Ads by Google
Monday 02 Mar 2026 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google