Wednesday, March 18, 2026 Last Updated 21 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.53 AM

അമേരിക്കയുടെ യുദ്ധവിമാനം തകര്‍ന്നുവീണു ; ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെന്ന വാര്‍ത്ത ഇറാന്‍ തള്ളി

uploads/news/2026/03/828023/war-air-craft.jpg

ടെഹ്‌റാന്‍ : അമേരിക്ക ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടയില്‍ അമേരിക്കയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. ഇറാന്‍ വെടിവെച്ചിട്ടതാണോ അബദ്ധത്തില്‍ അമേരിക്കന്‍ പ്രതിരോധ സംവിധാനത്തിന് പിഴവ് സംഭവിച്ച് അതു തന്നെ വെടിവെച്ചിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത ഇനിയും വരേണ്ടതുണ്ട്. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റുമാര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം എംഐഎം - 104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റാണ് വിമാനം തകര്‍ന്നതെന്നാണ് സൂചന. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പാട്രിയേറ്റ് സിസ്റ്റം ചിലപ്പോള്‍ റഡാറിലെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് സ്വന്തം വിമാനങ്ങളെ വെടിവെച്ചിടാന്‍ കാരണമായിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത ഇന്ററ്റ്രേഡ് പെട്രോളിയം ഇന്‍സ്ഡ്രീസ് കമ്പനി അറിയിച്ചു. അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നു. പൈലറ്റിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നേയുള്ളൂ.

യുദ്ധം മുറുകുന്നതിനിടയില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇറാന്‍ തള്ളി. അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാനും. ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ ആണവ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതായുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ വാര്‍ത്തയാണ് ഇറാന്‍ തള്ളിയിരിക്കുന്നത്. അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാനിയന്‍ ദേശീയസുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു.

Ads by Google
Monday 02 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google