Wednesday, March 18, 2026 Last Updated 10 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 11.29 AM

ജനങ്ങളെ വിഡ്ഡികളാക്കി തീവ്ര ശക്തികളെ രഹസ്യമായി ആശ്രയിക്കുന്നു ; സിപിഐഎം കോണ്‍ഗ്രസ് കുറുവാ സംഘം

uploads/news/2026/03/828019/rajeev-chandrasekhar.jpg

തിരുവനന്തപുരം: സിപിഐഎം കോണ്‍ഗ്രസ് കുറുവാ സംഘമെന്നും അവരുടെ കാപട്യം അധ:പ്പതനത്തിന്റെ ഏറ്റവും താഴത്തെ നില കൈവരിച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടനയെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവര്‍ നിരന്തരം അതിനെ പുച്ഛിച്ച് തള്ളുകയും കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കി തീവ്ര ശക്തികളെ രഹസ്യമായി ആശ്രയിക്കുകയുമാണെന്ന് പറഞ്ഞു.

മുമ്പ് മറച്ചുവെച്ചിരുന്ന കാര്യം ഇപ്പോള്‍ തുറന്ന രീതിയിലാക്കിയിരിക്കുകയാണ്. കേരളത്തില്‍, ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി രാഷ്ട്രീയത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുകയാണ്. തമിഴ്നാട്ടില്‍, കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം എസ്ഡിപിഐയുമായി തുറന്ന സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ തീവ്ര ശക്തികളെ നമ്മുടെ രാഷ്ട്രീയത്തിലേക്ക് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് അങ്ങേയറ്റം അപകടകരമാണ്. ഈ പാര്‍ട്ടികള്‍ക്ക് സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലേ ഇല്ലെന്ന് വ്യക്തമാണ്. അവര്‍ക്ക് പ്രധാനം അധികാരവും വോട്ട് ബാങ്കുകളുമാണ്.

ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കുന്നത് ഭരണഘടനയേയോ മതേതരത്വത്തേയോ സംരക്ഷിക്കലല്ല. പകരം മതേതര വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ രാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായതിനാല്‍, അവര്‍ ഉയര്‍ത്തുന്ന ഭീഷണി എല്ലാ മലയാളികളും മനസ്സിലാക്കുന്നു. ജനങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ രാഷ്ട്രീയ ഇരട്ടകള്‍ക്ക് അവര്‍ ഉചിതമായ മറുപടി നല്‍കും.

Ads by Google
Monday 02 Mar 2026 11.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google