Wednesday, March 18, 2026 Last Updated 11 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Mar 2026 07.46 AM

മഞ്ഞുമ്മല്‍ബോയ്‌സ് സംവിധായകന്‍ വിവാദത്തില്‍ ; ചിദംബരത്തിനെതിരേ ലൈംഗികാരോപണം

uploads/news/2026/03/828003/chidambaram.jpg

കൊച്ചി: സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളില്‍ തലയിട്ട മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ വീണ്ടും വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നു. ഇത്തവണ സിനിമയുടെ സംവിധായകനായ ചിദംബരമാണ വിവാദത്തില്‍ പെട്ടിരിക്കുന്നത്. സംവിധായകനെതിരേ എറണാകുളം സൗത്ത് പോലീസില്‍ പരാതി കിട്ടി. ലൈംഗികാപവാദമാണ് ഉയര്‍ന്നിരിക്കുന്നത്. സംവിധായകനെതിരേ പേലീസ് കേസെടുത്തിരിക്കുകയാണ്.

2022 ല്‍ ഇളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് ലൈംഗികോദ്ദേശത്തോടെ സംവിധായകന്‍ സമീപിച്ചെന്ന ആരോപണവുമായി എത്തിയ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് യുവതിയുടെ മൊഴിയെടുക്കല്‍ ജോലികള്‍ ഉടന്‍ നിര്‍വ്വഹിക്കും. ചിദംബരത്തിനെതിരേ മുമ്പും ലൈംഗികാരോപണം ഉയര്‍ന്നിരുന്നെങ്കിലും പരാതി കിട്ടുന്നത് ഇതാദ്യമാണ്്്.

2022ല്‍ എളംകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമിച്ചു കയറി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പര്‍ശിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രം തുടര്‍നടപടികള്‍ എന്നും പോലീസ് അറിയിച്ചു.

Ads by Google
Monday 02 Mar 2026 07.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google