Monday, March 16, 2026 Last Updated 6 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

ആറ്റുകാല്‍ പൊങ്കാല നാളെ

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിനത്തില്‍ നടക്കുന്ന പൊങ്കാലയിടാന്‍ ലക്ഷക്കണക്കിനു സ്‌ത്രീകള്‍ അനന്തപുരിയിലെത്തും.
നാളെ രാവിലെ 9.15ന്‌ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ തുടങ്ങും. തോറ്റംപാട്ടില്‍ കണ്ണകി ചരിതത്തിലെ പാണ്ഡ്യരാജ വധം പാടിത്തീരുന്നതോടെ ക്ഷേത്ര തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ്‌ നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം പകരും. ഇത്‌ ആദ്യം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കും ശേഷം ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേക്കും പകരും. ഇതോടെ വായ്‌ക്കുരവകളുടെയും ശംഖനാദത്തിന്റെയും അകമ്പടിയില്‍ ഭക്‌തലക്ഷങ്ങള്‍ തങ്ങളുടെ അടുപ്പുകളിലേക്ക്‌ അഗ്‌നി പകരും.ഉച്ചയ്‌ക്ക്‌ 2.15ന്‌ ഉച്ചപൂജയ്‌ക്ക്‌ ശേഷമാണു പൊങ്കാല നിവേദ്യം. ഇതിനായി 350 ശാന്തിമാരെ നിയോഗിച്ചിട്ടുണ്ട്‌.
നിവേദ്യ സമയം ആകാശത്ത്‌ നിന്നു പുഷ്‌പവൃഷ്‌ടി ഉണ്ടാകും. ചന്ദ്രഗ്രഹണമായതിനാല്‍ അന്നേദിവസം വൈകിട്ട്‌ 3.10 മുതല്‍ രാത്രി ഏഴുവരെ ക്ഷേത്രനട അടച്ചിടും. താലപ്പൊലിയില്‍ പങ്കെടുക്കുന്ന ബാലികമാര്‍ ഉച്ചയ്‌ക്ക്‌ 1.30 നു മുമ്പായി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED