Monday, March 16, 2026 Last Updated 34 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

കഞ്ചാവ്‌ പിടികൂടി

കൊച്ചി: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ 18 കിലോയോളം കഞ്ചാവുമായി ബിഹാര്‍ സ്വദേശികള്‍ പിടിയില്‍. ഗോരഖ്‌പുര്‍- എറണാകുളം ട്രെയിനില്‍ വന്നിറങ്ങിയ എം.ഡി. ചന്ദ്‌ (24), എം.ഡി. ഇര്‍ഷാദ്‌ (19), ഗൗരവകുമാര്‍ (18) എന്നിവരാണ്‌ എക്‌സൈസിന്റെ പിടിയിലായത്‌.
ആലുവ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.എസ്‌. പ്രമോദിന്റെ നേതൃത്വത്തില്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ടീമും റെയില്‍വേ പോലീസും നടത്തിയ സംയുക്‌ത പരിശോധനയ്‌ക്കിടെയാണു കഞ്ചാവ്‌ പിടികൂടിയത്‌. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്ത്‌ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നിറങ്ങി ബാഗുമായി നില്‍ക്കുകയായിരുന്നു മൂവര്‍സംഘം. ഒഡീഷയില്‍നിന്നു കിലോയ്‌ക്ക്‌ 3,000 രൂപ നിരക്കില്‍ കഞ്ചാവ്‌ വാങ്ങി കേരളത്തിലെത്തിച്ച്‌ കിലോയ്‌ക്ക്‌ 30,000 രൂപ നിരക്കില്‍ വിറ്റശേഷം തിരികെപ്പോകുന്ന രീതിയാണ്‌ ഇവരുടെത്‌. മലയാളികള്‍ അടങ്ങുന്ന സംഘം കഞ്ചാവ്‌ വാങ്ങാന്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു കാത്തുനില്‍ക്കുകയാണു പതിവ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.
ധന്‍ബാദ്‌ ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനിടെ 4.5 കിലോ കഞ്ചാവ്‌ അടങ്ങിയ സഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്ലാറ്റ്‌ഫോമില്‍നിന്നു കണ്ടെടുത്തു. ഉടമയെ കണ്ടെത്താനായില്ല.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED