Monday, March 16, 2026 Last Updated 0 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

വിസാ കാലാവധി തീര്‍ന്നവര്‍ക്കായി എംബസികള്‍ ഇടപെടണം

നെടുമ്പാശേരി: ഗള്‍ഫ്‌ മേഖലയിലെ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ കൃത്യസമയത്തു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വിസാ കാലാവധി കഴിഞ്ഞവരുടെ കാര്യത്തില്‍ എംബസിയുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യം ശക്‌തം. വിമാനസര്‍വിസുകള്‍ റദ്ദാക്കിയതിനാല്‍ നിരവധി പേര്‍ക്ക്‌ വിസാ കാലാവധി അവസാനിക്കുംമുമ്പ്‌ ജോലില്‍ കയറാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന്‌ ഇവര്‍ക്ക്‌ അനുകൂലമായ തീരുമാനമുണ്ടാകുന്നതിനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇടപെടല്‍ നടത്തണമെന്നാണ്‌ ആവശ്യം. ഇന്നലെ ഷാര്‍ജയിലേക്കും ജിദ്ദയിലേക്കും ഒമാനിലേക്കും ഓരോ വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ടു. എന്നാല്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ജോലി നഷ്‌ടപ്പെട്ടാലും ജീവന്‍ നഷ്‌ടപ്പെടരുത്‌ എന്ന വിചാരത്തിലാണ്‌ ടിക്കറ്റെടുത്ത പലരും യാത്ര വേണ്ടെന്നു വയ്‌ക്കുന്നത്‌.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED