Monday, March 16, 2026 Last Updated 13 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ ആള്‍ അറസ്‌റ്റില്‍

കൊച്ചി: ബന്ധുവിന്റെ വിവാഹത്തിനെത്തിയ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ ആള്‍ അറസ്‌റ്റില്‍. കോഴിക്കോട്‌ കുണ്ടുപറമ്പ്‌ സ്വദേശി ജെറാള്‍ഡ്‌ കൊറ (60) യാണ്‌ കോഴിക്കോട്‌ ഏലത്തൂര്‍ പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ മുന്‍ സ്‌കൂള്‍ ജീവനക്കാരനാണ്‌.
ജനുവരി 25 ന്‌ അമ്മയ്‌ക്കും മുത്തശ്ശിക്കുമൊപ്പം കുണ്ടുപറമ്പിലെ ബന്ധുവീട്ടിലെത്തിയ കൊച്ചി സ്വദേശിയായ കുട്ടിയെയാണ്‌ പ്രതി ലൈംഗികാതിക്രമത്തിനു വിധേയമാക്കിയത്‌. പുതിയ വസ്‌ത്രം വാങ്ങി നല്‍കാനെന്ന പേരില്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയി തുണിക്കടയിലെ ട്രയല്‍റൂമിലും പിന്നീട്‌ ആളൊഴിഞ്ഞ ഫ്‌ളാറ്റിലും വച്ച്‌ ഉപദ്രവിക്കുകയായിരുന്നു. പീഡനത്തിന്‌ ഇരയായ കുട്ടി അമ്മയോട്‌ സംഭവം വെളിപ്പെടുത്തി. തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈനില്‍ പരാതി നല്‍കുകയും ചൈല്‍ഡ്‌ ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം പള്ളുരുത്തി പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്യുകയുമായിരുന്നു. സംഭവം നടന്നത്‌ ഏലത്തൂര്‍ സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ്‌ അവിടേക്കു കേസ്‌ കൈമാറി. കുട്ടിയെ കോഴിക്കോട്‌ എത്തിച്ച്‌ പോലീസ്‌ തെളിവെടുപ്പും നടത്തി. റിമാന്‍ഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്കു നേരേ ലൈംഗികാതിക്രമം നടത്തിയതിന്‌ ഇയാളെ മുന്‍പു ജോലി ചെയ്‌ത സ്‌കൂളില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നതായും പോലീസ്‌ പറയുന്നു.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED