Tuesday, March 17, 2026 Last Updated 17 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

കെ. അജിത്ത്‌ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ. നേതാവും വൈക്കം മുന്‍ എം.എല്‍.എയുമായ കെ. അജിത്ത്‌ ബി.ജെ.പിയില്‍ ചേര്‍ന്നു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറില്‍നിന്ന്‌ അജിത്ത്‌ അംഗത്വം ഏറ്റുവാങ്ങി. 2006, 2011 വര്‍ഷങ്ങളില്‍ വിജയിച്ച രണ്ടുതവണ വൈക്കം എം.എല്‍.എ ആയിരുന്നു അജിത്ത്‌.
സി.പി.ഐ. വൈക്കം മണ്ഡലം കമ്മിറ്റി അസിസ്‌റ്റന്റ്‌ സെക്രട്ടറിയായും കോട്ടയം ജില്ല കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബി.ജെ.പി പ്രവേശമെന്നും ദലിത്‌ വിഭാഗത്തിന്‌ സര്‍ക്കാരില്‍നിന്ന്‌ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അജിത്ത്‌ പ്രതികരിച്ചു. അത്‌ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല. സി.പി.ഐ. നേതൃത്വത്തെ അതൃപ്‌തി അറിയിച്ച്‌ ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത്‌ പറഞ്ഞു.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google