Monday, March 16, 2026 Last Updated 13 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

ഇറാന്‍-ഇസ്രയേല്‍-യു.എസ്‌ യുദ്ധം: സ്വര്‍ണവില ഉയരുന്നു; പവന്‌ 126920 രൂപ

മട്ടാഞ്ചേരി: ഗള്‍ഫ്‌ രാജ്യങ്ങളില്‍ യുദ്ധം തുടരുന്നതിനിടെ രാജ്യാന്തര വിപണി അവധിയായിരിക്കെ ആഭ്യന്തര വില കുത്തനെ ഉയര്‍ത്തി. പവന്‌ 3200 രൂപ ഉയര്‍ത്തി ഗ്രാമിന്‌ 15685 രൂപ പവന്‌ 1,26,920 രൂപ.
ഞായറാഴ്‌ച്ചകളില്‍ ജൂവലറികള്‍ തുറന്ന്‌ വ്യാപാരം നടത്തുന്നത്‌ സ്വാഭാവികമാണെങ്കിലും ഇത്‌ വരെ ഞായറാഴ്‌ച്ചകളില്‍ വില ഉയര്‍ത്താറില്ല. പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ വില കൂടുമെന്ന നിഗമനത്തിലാണ്‌ വില ഉയര്‍ത്തിയത്‌ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സാധാരണയായി രാജാന്തര വില ഉയരുന്നതിന്‌ ആനുപാതികമായാണ്‌ ആഭ്യന്തരവില ഉയര്‍ത്തുന്നത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യാന്തര വിപണി പ്രവര്‍ത്തിക്കാറില്ല. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ 5278 ഡോള റിലാണ്‌ വെള്ളിയാഴ്‌ച്ച വ്യാപാരം നിര്‍ത്തിയത്‌.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED