Tuesday, March 17, 2026 Last Updated 17 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

നെടുമ്പാശേരിയില്‍ ഇന്നലെ 23 സര്‍വീസുകള്‍ റദ്ദ്‌ ചെയ്‌തു

നെടുമ്പാശ്ശരി: ഇറാനില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ നെടുമ്പാശേരിയില്‍ ഇന്നലെ 23 സര്‍വീസുകള്‍ റദ്ദ്‌ ചെയ്‌തു. നെടുമ്പാശേരിയില്‍നിന്ന്‌ പുറപ്പെടേണ്ട 14 സര്‍വീസുകളും നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട 9 സര്‍വീസുകളുമാണ്‌ റദ്ദ്‌ ചെയ്‌തത്‌. ചെന്നൈ, ഡല്‍ഹി സര്‍വീസുകളും റദ്ദ്‌
ചെയ്‌തു. ദോഹയ്‌ക്കുള്ള മൂന്ന്‌ സര്‍വീസുകളും ഷാര്‍ജയ്‌ക്കുള്ള ഒരു സര്‍വീസും അബുദാബിക്കുള്ള രണ്ട്‌ സര്‍വീസുകളും സലാലയ്‌ക്കുള്ള ഒരു സര്‍വീസും കൂവൈത്തിലേക്കുള്ള ഒരു സര്‍വീസും മസ്‌ക്കറ്റിലേക്കുള്ള രണ്ട്‌ സര്‍വീസും ദുബായിലേക്കുള്ള ഒരു സര്‍വീസുമാണ്‌ റദ്ദ്‌ ചെയ്‌തത്‌. നെടുമ്പാശേരിയില്‍ എത്തേണ്ട ദോഹയില്‍നിന്നുള്ള മുന്നു സര്‍വീസുകളും മസ്‌കറ്റില്‍നിന്നുള്ള രണ്ട്‌ സര്‍വീസും ദുബായില്‍നിന്നുള്ള രണ്ട്‌ സര്‍വീസുകളും അബുദാബിയില്‍നിന്നുള്ള രണ്ട്‌ സര്‍വീസുകളും റദ്ദ്‌ ചെയ്‌തീട്ടുണ്ട്‌. ഇന്നലെ മിഡില്‍ ഈസ്‌റ്റിലേക്കുള്ള എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളും താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ യു.എ.ഇയിലെ വ്യോമപാതഅടച്ചിരിക്കുകയാണ്‌.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google