Tuesday, March 17, 2026 Last Updated 17 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

പശ്‌ചിമേഷ്യയില്‍ ഇന്ത്യന്‍ പ്രവാസികള്‍ 80 ലക്ഷം ,കേരളാ ഹൗസില്‍ കണ്‍ട്രോള്‍ റൂം

കൊച്ചി: യുദ്ധമുനമ്പിലായ പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലുള്ളത്‌ 80 ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍. 25.9 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ്‌ പട്ടികയില്‍ മുന്നില്‍. സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായ ഇറാനില്‍ 4,337 ഇന്ത്യക്കാരുണ്ടെന്നും കണക്കുകള്‍.
ഇറാന്‍ ഒരുവശത്തും യു.എസ്‌-ഇസ്രയേല്‍ സഖ്യം മറുവശത്തുമായുള്ള ഏറ്റുമുട്ടലില്‍ ആശങ്കയുടെ മുള്‍മുനയിലാണ്‌ പശ്‌ചിമേഷ്യന്‍ രാജ്യങ്ങള്‍. ബഹ്‌റൈന്‍, കുവൈത്ത്‌, യു.എ.ഇ, ഖത്തര്‍ തുടങ്ങി ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുള്ള ഇന്ത്യക്കാരും അവരുടെ കുടുംബാംഗങ്ങളും നെഞ്ചിടിപ്പോടെയാണ്‌ ഓരോ നിമിഷവും തള്ളിനീക്കുന്നത്‌. പശ്‌ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ലോകത്തുതന്നെ ഏറ്റവും മുന്നില്‍ സൗദി അറേബ്യയാണ്‌;25.9 ലക്ഷം പേര്‍. യു.എ.ഇ: 34.2 ലക്ഷം, ഒമാന്‍: 13.75 ലക്ഷം, കുവൈത്ത്‌: 11.52 ലക്ഷം, ഖത്തര്‍: ഏഴുലക്ഷം, ബഹ്‌റൈന്‍: 3.2 ലക്ഷം എന്നിങ്ങനെയാണ്‌ ഇതരരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം.
ആക്രമണത്തിനു തുടക്കമിട്ട ഇസ്രയേലില്‍ 97,467 ഇന്ത്യന്‍ പ്രവാസികളുണ്ട്‌. ജോര്‍ദാനില്‍ 20,760 പേരുള്ളപ്പോള്‍ ഏറ്റവും കുറവ്‌ ഇന്ത്യക്കാരുള്ളത്‌ ഇറാനിലാണ്‌. 4,337 പേര്‍.
നേരിട്ട്‌ ഏറ്റുമുട്ടുന്ന ഇറാന്‍, ഇസ്രയേല്‍ രാജ്യങ്ങളില്‍നിന്ന്‌ പൗരന്മാരെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ അതത്‌ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്ര ഒഴിവാക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്‌.
പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹിയിലെ കേരളാ ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍: 011-23747079, 011-23742320, 91-9310443880.
അബുദാബി ഇന്ത്യന്‍ എംബസി: 800-46342 ടോള്‍ ഫ്രീ നമ്പര്‍, വാട്ട്‌സ്ആപ്പ്‌: 971543090571. കുവൈത്ത്‌ ഇന്ത്യന്‍ എംബസി: 96565501946, ദോഹ-ഖത്തര്‍: 974-55647502, ബഹ്‌റൈന്‍: 0097339418071 എന്നിങ്ങനെയാണ്‌ നമ്പറുകള്‍.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google