Wednesday, March 18, 2026 Last Updated 27 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 04.00 PM

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി

moca

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് 444 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തന ചട്ടങ്ങള്‍ പാലിക്കുന്നതിനും വിമാനക്കമ്പനികളുമായി ചേര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്നലെ 410 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇന്നും 444 സര്‍വീസുകളാണ് റദ്ദാക്കിയത്. അതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം അതീവ ജാഗ്രതയിലാണെന്നും യാത്രക്കാര്‍ക്കുള്ള സഹായം, വിമാനക്കമ്പനികളുമായുള്ള ഏകോപനം, ടെര്‍മിനലിലെ തിരക്ക് നിയന്ത്രിക്കല്‍ എന്നിവ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

യാത്രക്കാരുടെ പരാതികള്‍ ട്രാക്ക് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി മന്ത്രാലയത്തിന്റെ 'പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്‍ട്രോള്‍ റൂം' പ്രവര്‍ത്തനം തുടരുന്നു. പരാതികള്‍ സമര്‍പ്പിക്കാനുള്ള 'എയര്‍സേവ' പ്ലാറ്റ്ഫോമില്‍ ഇന്നലെ 216 പരാതികള്‍ ലഭിച്ചതായും അതില്‍ 105 എണ്ണം ഉടനടി പരിഹരിച്ചതായും മന്ത്രാലയം അറിയിച്ചു.

Ads by Google
Sunday 01 Mar 2026 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google