Wednesday, March 18, 2026 Last Updated 23 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 01.50 PM

ഖമനയിയുടെ പിന്‍ഗാമിയാര്? രണ്ടാമത്തെ മകന്‍ മുജ്തബ അധികാരം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്

ayatollah-ali-khamenei, son, iran, supreme, leader

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിന്‍ഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്.

മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തരവിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായ പരമോന്നത നേതാവാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഐ.ആര്‍.ജി.സിയുടെ കമാന്‍ഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിനാണ് അധികാരം.

1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിന്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. 1989ല്‍ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. 1989 മുതല്‍ ഇന്നുവരെ ഏകദേശം 35 വര്‍ഷം ഇറാന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു.

Ads by Google
Sunday 01 Mar 2026 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google