Wednesday, March 18, 2026 Last Updated 5 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.17 AM

ചരിത്രം കണ്ടിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഐആര്‍ജിസി

iranian, revolutionary, guard, crops

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനായി കൊല്ലപ്പെട്ടതില്‍ ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്(ഐആര്‍ജിസി). ഇസ്രയേലിനെയും യുഎസിനെയും വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ മഹാനായ നേതാവ് രക്തസാക്ഷിത്വം വരിച്ചത് ലോകം കണ്ട ഏറ്റവും വലിയ ഭീകരരുടെ കൈകളാലാണെന്നും ഇതിന് ഇസ്രയേലിനെയും അമേരിക്കയെയും വെറുതെ വിടില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും, അധിനിവേശ മേഖലകളെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഉടനടി തിരിച്ചടി നല്‍കുമെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച ഇസ്രായേല്‍-യുഎസ്എ സംയുക്തമായി നടത്തിയ ജെറ്റ് ആക്രമണത്തില്‍ ഖമനയി കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി ഇറാന്റെ പരമോന്നത അധികാരത്തിലിരുന്ന ഖമനയി, പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കൊലപാതകത്തോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം സംജാതമായിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കും.

Ads by Google
Sunday 01 Mar 2026 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google