Wednesday, March 18, 2026 Last Updated 17 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 09.16 AM

ഖമനയിക്ക് ശേഷം ഇനി ആര്? ഇറാന്റെ ഭരണനിയന്ത്രണം ഏറ്റെടുത്ത് മൂന്നംഗ സമിതി, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് ആ 88 അംഗങ്ങള്‍

iran, israel, conflict, updates

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനായി കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ അടുത്ത നേതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഇറാനിയന്‍ ഭരണഘടന പ്രകാരം പരമോന്നത നേതാവ് അന്തരിച്ചാല്‍, പുതിയൊരാളെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യഭരണം മൂന്നംഗ സമിതി ഏറ്റെടുക്കും. പ്രസിഡന്റ്, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സിലില്‍ നിന്നുള്ള ഒരു പുരോഹിതന്‍ എന്നവിരുള്‍പ്പെടുന്നതാണ് ഈ സമിതി. നിലവില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായ അലി ലാരിജാനിക്ക് സുപ്രധാനമായ കൂടുതല്‍ അധികാരങ്ങള്‍ കൈമാറിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പുതിയ പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ചുമതല ജനങ്ങള്‍ തിരഞ്ഞെടുത്ത മതപണ്ഡിതന്മാര്‍ അടങ്ങുന്ന 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സിനാണ്. നേതാവിന്റെ മരണശേഷം അടിയന്തരമായി യോഗം ചേരുന്ന ഈ സഭ, ഇസ്‌ലാമിക പാണ്ഡിത്യം, രാഷ്ട്രീയ കാഴ്ചപ്പാട്, നീതിബോധം, ഭരണനിപുണത എന്നിവയുള്ള ഒരു വ്യക്തിയെ കണ്ടെത്തണം. സഭയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ ലഭിക്കുന്ന വ്യക്തിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കും. അതുവരെയുള്ള എല്ലാ നിര്‍ണ്ണായക തീരുമാനങ്ങളും താല്‍ക്കാലിക സമിതിയായിരിക്കും കൈക്കൊള്ളുക.

ആയത്തുള്ള അലി ഖമനയിയും കുടുംബാംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളോ പെന്റഗണോ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, ട്രംപിന് ഈ വിവരം ഇസ്രയേല്‍ സ്രോതസ്സുകളില്‍ നിന്നാണ് ലഭിച്ചതെന്നാണ് സൂചന. ഇറാന്റെ ഭാഗത്തുനിന്ന് ഈ വാര്‍ത്തകള്‍ മനഃശാസ്ത്രപരമായ യുദ്ധം ആണെന്ന വാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Ads by Google
Sunday 01 Mar 2026 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google