Wednesday, March 18, 2026 Last Updated 16 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 08.47 AM

മധ്യപൂര്‍വേഷ്യന്‍ യുദ്ധം: അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷസമിതി: ആക്രമണവും പ്രത്യാക്രമണവും രാജ്യങ്ങളുടെ സുരക്ഷയ്ക്കെതിരായ കടന്നുകയറ്റമെന്ന് ​ഐക്യരാഷ്ട്രസഭ

un, security, council, meeting, emergency, session

ന്യൂയോര്‍ക്ക്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി. സമാധാനം പുനസ്ഥാപിക്കണമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടലുകളുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യ ആശങ്കയറിയിച്ചു. ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വ്യാപാര മേഖലയും പ്രതിസന്ധിയിലായി.

ഇസ്രയേല്‍- അമേരിക്ക സംയുക്ത ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ കടന്നുകയറ്റമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു. ആക്രണം ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനന്‍ ന്യായീകരിച്ചു. നിലനില്‍പ്പിനെതിരായ ഒരു ഭീഷണി ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇസ്രയേലും അമേരിക്കയും ചെയ്തത് യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനും യുഎന്‍ രക്ഷാസമിതിയില്‍ വാദിച്ചു.

Ads by Google
Sunday 01 Mar 2026 08.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google