Tuesday, March 17, 2026 Last Updated 2 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

പോലീസിനു തെറിയഭിഷേകം: 2 ഡി.വൈ.എഫ്‌.ഐക്കാര്‍ അറസ്‌റ്റില്‍; 7പേര്‍ ഒളിവില്‍

uploads/news/2026/02/827832/k1.jpg

തിരുവനന്തപുരം; നഗരൂരില്‍ വാഹനം തടഞ്ഞ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരെ പച്ചത്തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഒമ്പത്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. രണ്ടുപേര്‍ അറസ്‌റ്റില്‍. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ രതീഷിനെയും വിഷ്‌ണുവിനെയുമാണ്‌ ആറ്റിങ്ങല്‍ ഡിവൈ.എസ്‌.പിയുടെ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസ്‌. ഏഴ്‌ പ്രതികളെ കണ്ടെത്താന്‍ പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ്‌ പോലീസ്‌ നീക്കം.
പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗയാത്ര'യുടെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ച കേസില്‍ പ്രതികള്‍ക്കു സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ്‌ നല്‍കി മടങ്ങുന്നതിനിടെയാണ്‌ നഗരൂര്‍ ജങ്‌ഷനു സമീപം ഡി.വൈ.എഫ്‌.ഐക്കാര്‍ പോലീസ്‌ സംഘത്തെ തടഞ്ഞത്‌. പോലീസ്‌ വാഹനത്തെ പിന്തുടര്‍ന്ന പ്രവര്‍ത്തകര്‍ കാര്‍ മുന്നില്‍ കയറ്റിനിര്‍ത്തി തടയുകയും ഉദ്യോഗസ്‌ഥര്‍ക്കുനേരേ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുകയുമായിരുന്നു.
ചുണയുണ്ടെങ്കില്‍ ഇറങ്ങിവരാന്‍ എസ്‌.എച്ച്‌.ഒയെ വെല്ലുവിളിച്ച പ്രവര്‍ത്തകരിലൊരാള്‍ കേട്ടാലറയ്‌ക്കുന്ന തെറിവിളിയും കൈയേറ്റശ്രമവും നടത്തി. എസ്‌.എച്ച്‌.ഒയെ പലവട്ടം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്‌തു. ഒടുവില്‍ ഒരുവിധത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തുനിന്ന്‌ രക്ഷപ്പെടുകയായിരുന്നു. പോലീസ്‌ ജീപ്പിലിരുന്ന്‌ ഉദ്യോഗസ്‌ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google