Monday, March 16, 2026 Last Updated 14 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

കെ.എസ്‌.ആര്‍.ടി.സി. ബജറ്റ്‌ ടൂറിസം: പാര്‍ട്ടി സൊസൈറ്റിക്ക്‌ കൊള്ളലാഭം

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബജറ്റ്‌ ടൂറിസത്തില്‍നിന്ന്‌ കൊള്ളലാഭം കൊയ്യുന്നത്‌ സി.പി.എം. നിയന്ത്രണത്തിലുള്ള സൊസൈറ്റി. സഞ്ചാരികള്‍ക്കു ഭക്ഷണവും ജീപ്പ്‌ സവാരിയും ബോട്ട്‌ സവാരിയും കൂടിയനിരക്കില്‍ ഒരുക്കിക്കൊടുത്താണിത്‌. സ്വന്തമായി ഹോട്ടലോ ജീപ്പോ ബോട്ടോ ഇല്ലാത്ത സൊസൈറ്റി ഭരണസ്വാധീനമുപയോഗിച്ചാണ്‌ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്ത്‌ കമ്മീഷന്‍ തട്ടുന്നത്‌. കൊല്ലം, ആലപ്പുഴ, കുമരകം എന്നിവിടങ്ങളില്‍ ബോട്ടിങ്ങും മറയൂര്‍, വാഗമണ്‍, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ താമസസൗകര്യവും ഒരുക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. ചുമതലപ്പെടുത്തിയിരിക്കുന്നത്‌ ഈ സൊസൈറ്റിയേയാണ്‌.
മറയൂരിലേക്ക്‌ സഞ്ചാരികളുമായി എത്ര കെ.എസ്‌.ആര്‍.ടി.സി. ബസ്‌ എത്തിയാലും ഭക്ഷണം ഒരേ ഹോട്ടലില്‍നിന്നാണ്‌. അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും വന്‍തിരക്കാണ്‌. അവിടെനിന്ന്‌ ജീപ്പ്‌ സവാരിക്ക്‌ എട്ടുപേര്‍ക്ക്‌ 2500
രൂപയാണ്‌ നിരക്ക്‌. എന്നാല്‍, സൊസൈറ്റി മുഖേനയാണ്‌ സവാരിയെങ്കില്‍ 3440 രൂപ നല്‍കണം. എട്ടില്‍ കൂടുതല്‍ ആളെക്കയറ്റിയാല്‍ ലാഭവും കൂടും. കൊള്ളലാഭത്തിനു കൂട്ടുനില്‍ക്കാനാണെങ്കില്‍ എന്തിനാണ്‌ കെ.എസ്‌.ആര്‍.ടി.സി. 'ബജറ്റ്‌ ടൂറിസം' നടത്തുന്നതെന്നു സഞ്ചാരികള്‍ ചോദിക്കുന്നു.

ജി. അരുണ്‍

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED