Monday, March 16, 2026 Last Updated 14 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

കാരിത്താസ്‌ നഴ്‌സിങ്‌ കോളജിന്‌ എന്‍.എസ്‌.എസ്‌. പുരസ്‌കാരം

കോട്ടയം: സംസ്‌ഥാന നാഷണല്‍ സര്‍വീസ്‌ സ്‌കീം പുരസ്‌കാരത്തിന്‌ കാരിത്താസ്‌ നഴ്‌സിങ്‌ കോളജ്‌ അര്‍ഹമായി.
എന്‍.എസ്‌.എസ്‌. പരിപാടിയായ മാനസഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലെ മികവിനാണ്‌ പുരസ്‌കാരം. ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍, ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍, വയോജന സൗഹൃദ പദ്ധതികള്‍, ശുചിത്വ ക്യാമ്പയിനുകള്‍, സൗജന്യ ആരോഗ്യ പരിശോധന, മരുന്നു വിതരണം എന്നിവ മാനിച്ചാണ്‌ അംഗീകാരം. എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ അനു ജോസഫും അസി. പ്രോഗ്രാം ഓഫീസര്‍ സിസ്‌റ്റര്‍ അനുമോള്‍ ജോസഫും ചേര്‍ന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED