Tuesday, March 17, 2026 Last Updated 17 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

വയനാട്‌ ദുരന്തം: വീടുകളുടെ ഒന്നാംഘട്ട ഉദ്‌ഘാടനം ഇന്ന്‌

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ കല്‍പ്പറ്റ ഏല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കിയ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനം ഇന്നു രാവിലെ 11 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മഹാദുരന്തത്തിലെ അതിജീവിതര്‍ക്ക്‌ മുഖ്യമന്ത്രി വീടുകളുടെ താക്കോല്‍ കൈമാറും.
വീട്‌ പൂര്‍ണമായി നഷ്‌ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ വീട്‌ നല്‍കുന്നത്‌. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച്‌ 2025 ഏപ്രില്‍ 11 ന്‌ സര്‍ക്കാര്‍ ഏറ്റെടുത്ത ഏല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റിലെ 64.4075 ഹെക്‌ടര്‍ ഭൂമിയില്‍ ആകെ 410 വീടുകളാണു നിര്‍മിക്കുന്നത്‌. 402 കുടുംബങ്ങളിലെ 1662 പേര്‍ ഈ വീടുകളില്‍ താമസിക്കും. ടൗണ്‍ഷിപ്പിലെ വീട്‌ നിര്‍മിക്കാന്‍ 299 കോടി രൂപയാണ്‌ സര്‍ക്കാര്‍ അനുവദിച്ചത്‌.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google