Wednesday, March 18, 2026 Last Updated 22 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 08.08 PM

ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടു ; ഇസ്രയേൽ മാധ്യമങ്ങൾ

uploads/news/2026/02/827789/15.gif
photo - facebook

ടെൽഅവീവ്: റെവല്യൂഷണറി ഗാർഡ് കോർപ്‌സ് മേധാവി മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ മാധ്യമം. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ്പാക്പൂർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലി ബ്രോഡ്കാസ്റ്ററായ N12 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് തൽസ്ഥാനത്ത് നിയമിതനായത്. 260ദിവസം ഐആർജിസി കമാൻഡറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് പാക്പൂർ. ഇക്കാര്യത്തിൽ തെഹ്‌റാൻ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.

ഐആർജിസിയുടെ ശക്തി വർധിപ്പിക്കുക, യുദ്ധസജ്ജമാകുക, സംഘടനയുടെ ഐക്യവും പ്രവർത്തനവും ദൃഢമാക്കുക എന്നീ നിർദേശങ്ങളായിരുന്നു പാക്‌പൂറിന് ലഭിച്ചിരുന്നത്. 2025ലാണ് അയത്തുള്ള അലി ഖമേനി ഇദ്ദേഹത്തെ ഐആർജിസിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചത്. കഴിഞ്ഞമാസം യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പുമായി പാക്‌പോർ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക്ക് റിപ്പബ്ലിക്ക് മുമ്പത്തേക്കാൾ സജ്ജമായി, കാഞ്ചിയിൽ വിരലുമായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും പാക്‌പൂർ പറഞ്ഞിരുന്നു.

Ads by Google
Saturday 28 Feb 2026 08.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google