Wednesday, March 18, 2026 Last Updated 20 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 07.06 PM

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു; ഇസ്രയേലി പൗരന് പരിക്ക്

uploads/news/2026/02/827782/10.gif
photo - twitter

ജറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലി പൗരന് പരിക്ക്. വടക്കന്‍ ഇസ്രയേലിലെ ഒമ്പത് നില കെട്ടിടത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിലാണ് അമ്പതുകാരന് പരിക്കേറ്റത്.

ഇറാന്‍ മിസൈലുകളെ ഇസ്രയേല്‍ പ്രതിരോധിച്ചെങ്കിലും മിസൈലുകളില്‍ നിന്നും തെറിച്ച വസ്തുവിന്റെ പ്രഹരണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്ന് ഇസ്രയേലിന്റെ ചാനല്‍ 12 ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഒരു കെട്ടിടം പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എംഡിഎ പാരാമെഡിക്കുകളും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെയും സേവനം ആക്രമണമേഖലകളില്‍ ലഭ്യമാണ്.

ഗള്‍ഫിലെ അറബ് രാജ്യങ്ങളായ ഖത്തര്‍, കുവൈറ്റ്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ഹളില്‍ നിരവധി സ്‌ഫോടനങ്ങളും ആക്രണമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെയെല്ലാം ഇറാന്‍ ലക്ഷ്യമിട്ടത് യുഎസ് സൈനിക കേന്ദ്രങ്ങളാണ്. ഖത്തറിലെ അല്‍ ഉദൈയ്ദ് എയര്‍ബേസ്, ബഹ്‌റൈനിലെ യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനം എന്നിവയെ ആക്രമിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Ads by Google
Saturday 28 Feb 2026 07.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google