Wednesday, March 18, 2026 Last Updated 17 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.05 PM

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മാർച്ച് 11ന് മോദി കേരളത്തിലെത്തും

on

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി. മാര്‍ച്ച് ആറിന് നടക്കാനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രധാനമന്ത്രി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയില്‍വേയുടേത് ഉള്‍പ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.

അതേസമയം രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന്‌ ചെന്നൈയില്‍ എത്തും. രാത്രി 9ന് സ്ഥലത്തെത്തുന്ന നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ തന്നെ തുടരും. നാളെ രാവിലെ 11.45ന് പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയില്‍ വച്ച് 4,000 രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രം സന്ദര്‍ശിക്കും.

ഗര്‍ഭാശയ കാന്‍സറിനെതിരായ രാജ്യവ്യാപക വാക്‌സിന്‍ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.14 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒറ്റ ഡോസ് 'ഗാര്‍ഡാസില്‍' വാക്‌സിനാണ് നല്‍കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Ads by Google
Saturday 28 Feb 2026 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google