Thursday, March 19, 2026 Last Updated 7 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 01.19 PM

സംരക്ഷിത ജീവിയായ മുള്ളന്‍പന്നിയെ തല്ലിക്കൊന്നു ; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വിവാദത്തില്‍

uploads/news/2026/02/827755/headge-hog.jpg

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്. വെളളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുള്ളന്‍പന്നി കയറിയതിനെ തുടര്‍ന്നുള്ള സംഭവത്തില്‍ വനം വകുപ്പ് എത്തി ചത്ത മുള്ളന്‍പന്നിയെ ഏറ്റെടുത്തു വാഹനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ അന്വേഷണം നടത്തു.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുള്ളന്‍പന്നിയെ ഉപദ്രവിക്കുന്നത് ഏഴ് വര്‍ഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം ആരോപണം പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി നിഷേധിച്ചിട്ടുണ്ട്. വണ്ടികയറി ചത്ത മുള്ളന്‍പന്നിയെ ജീവനുണ്ടോ എന്ന് നോക്കുകയായിരുന്നെന്നാണ് ന്യായീകരണം.

അതേസമയം മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുള്ളന്‍പന്നി കയറിയതിനെ തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു നില്‍ക്കുമ്പോഴാണ് വെള്ളനാട് ശശിയെത്തി മുള്ളന്‍പന്നിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രദേശം മുഴുവന്‍ മുള്ളന്‍പന്നികളുടെ വലിയ ശല്യമാണെന്നും വീടിനകത്ത് കയറിയ ജീവി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും പറഞ്ഞു.

Ads by Google
Saturday 28 Feb 2026 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google