സിപിഎമ്മിന് തമിഴ്നാട്ടിലെ സീറ്റ് വിഭജനത്തിൽ അതൃപ്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റിലാണ് സിപിഎം മത്സരിച്ചിരുന്നത്. ഇത്തവണ പത്തിലേറെ സീറ്റുകൾ വേണം എന്നായിരുന്നു ആവശ്യം.
ഡിഎംകെയുമായി മൂന്ന് റൗണ്ട് ചർച്ച നടന്നെങ്കിലും നാല് സീറ്റ് നൽകാം, അതിൽ കൂടുതൽ പറ്റില്ല എന്ന നിലപാടാണ് ഡിഎംകെ സ്വീകരിച്ചത്. എന്നാൽ സിപിഐയ്ക്ക് അഞ്ച് സീറ്റ് നൽകുകയും ചെയ്തു. ഒടുവിൽ സിപിഎമ്മിനും അഞ്ച് സീറ്റ് നൽകാം എന്ന് എം കെ സ്റ്റാലിൻ തീരുമാനിച്ചു. എന്നാൽ അതുപോരെന്നാണ് സിപിഎം യോഗത്തിൽ ഉയർന്ന പൊതുവികാരം.
കഴിഞ്ഞ തവണ മത്സരിച്ച ആറ് സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ തനിച്ചു മത്സരിക്കും എന്നാണ് സിപിഎമ്മിന്‍രെ നിലപാട്. ജയസാധ്യതയുള്ള സീറ്റുകളിൽ തനിച്ചു മത്സരിക്കുക, മറ്റു സീറ്റുകളിൽ ഡിഎംകെയ്ക്ക് പിന്തുണ നൽകാനും തീരുമാനിച്ചു.