കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി20. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വീണാ നായർക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ ട്വൻ്റി 20 പാർട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 വ്യക്തമാക്കി.
സണ്ണി കടൂത്താഴെയാണ് മുവാറ്റുപുഴയിലെ എൻഡിഎ -ട്വന്റി20 സ്ഥാനാര്‍ത്ഥി. വിവാദ വന്യജീവി കാര്‍ഷിക നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ ആദ്യമായി കര്‍ഷകരെ സംഘടിപ്പിച്ച് കോതമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചയാളാണ് സണ്ണി കടൂത്താഴെ. പത്തനാപുരത്ത് മുന്‍ സൈനികന്‍ അനില്‍ കുമാര്‍ എസ് (അനില്‍ പിള്ള) ആണ് ട്വന്റി20 സ്ഥാനാർത്ഥി. മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, മാനേജ്‌മെന്റ് വിദഗ്ദനുമാണ് അനില്‍ കുമാര്‍.
അതേസമയം പെരുമ്പാവൂരില്‍ ജിബി പാത്തിക്കല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സഹയാത്രികന്‍ ആയിരുന്നു ജിബി പാത്തിക്കല്‍.