Wednesday, March 18, 2026 Last Updated 21 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.48 AM

കേരളാസ്‌റ്റോറി 2 ന് കാര്യമായ പ്രേക്ഷകരില്ല ; പ്രദര്‍ശനം റദ്ദാക്കി, കണ്ണൂരില്‍ പ്രതിഷേധം ; സിനിമ കാണുമെന്ന് കുമ്മനം

uploads/news/2026/02/827745/kerala-story-2.jpg

തിരുവനന്തപുരം: ട്രെയ്‌ലറിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന കേരളാസ്‌റ്റോറി 2 സിനിമ കാണുമെന്ന് പ്രതികരിച്ച് ബിജെപി മൂന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താന്‍ സിനിമ കാണുമെന്നും ഇപ്പോഴത്തെ തണുത്ത പ്രതികരണം കണക്കാക്കേണ്ടതില്ലെന്നും പ്രതികരിച്ചു. സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും അത് സത്യമാണെന്നാണ് അദ്ദേഹം പറഞ്ഞു.

അതേസമയം സിനിമയ്ക്ക് എതിരേ യൂത്ത്‌കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് അലിയാണ് മൂവാറ്റുപുഴ പോലീസ്‌സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സിനിമയിലെ നിര്‍ബ്ബന്ധിതമായി ബീഫ് തീറ്റിക്കുന്ന രംഗം കേരളത്തിലെ മതസ്പര്‍ദ്ദ വളര്‍ത്താനുള്ള ശ്രമമാണെന്നാണ് ആരോപണം. സിനിമയ്ക്ക് എതിരേ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുമ്പോള്‍ ട്രെയിലറിലെ രംഗങ്ങള്‍ സിനിമയില്‍ ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. വാദം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ട്രെയിലറില്‍ മാത്രമാണ് രംഗം കാണിച്ചതെങ്കില്‍ മതവിദ്വേഷം പരത്തുന്നതിന് വേണ്ടിയാണ് ട്രെയിലര്‍ ചെയ്യുന്നതെന്നാണ് പരാതി.

ഹൈക്കോടതി അനുമതി കിട്ടിയ സാഹചര്യത്തില്‍ സിനിമ ഇന്നുമുതല്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. അതേസമയം കേരളത്തിലെ തീയേറ്ററുകളില്‍ സിനിമയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. കൊച്ചിയിലെയും കോഴിക്കോട്ടേയും തീയേറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ആദ്യദിവസം തന്നെ സിനിമയുടെ പ്രദര്‍ശനം റദ്ദാക്കി. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ കണ്ണൂരിലെ പ്രദര്‍ശനവും തടയപ്പെട്ടു.

കൊച്ചിയില്‍ ഒമ്പത് ഇടങ്ങളിലാണ് ഷെഡ്യൂള്‍. സംസ്ഥാനത്ത് 50 ഓളം സ്‌ക്രീനുകളില്‍ ഇല്ല. ആദ്യപ്രദര്‍ശനം ന്യൂക്ീയസ് മാളിലെ പാന്‍ സിനിമാസിലായിരുന്നു. ആദ്യ പ്രദര്‍ശനം മുടങ്ങി. ചേറായിയില്‍ 20 ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. മള്‍ട്ടി പ്ലക്‌സ് അടക്കം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും തണുപ്പന്‍ പ്രതികരണമാണ്. ഒരാള്‍പോലും സിനിമകാണാന്‍ തീയേറ്ററില്‍ എത്തിയില്ല. നാമമാത്ര ബുക്കിംഗ്.

അനുമതി കിട്ടിയതിന് പിന്നാലെ ആദ്യ ഷോ കോഴിക്കോട്ടും കൊച്ചിയിലും നിശ്ചയിച്ചിരുന്നെങ്കിലൂം രണ്ടിടത്തും നടന്നില്ല. വിവിധയിടങ്ങളില്‍ പ്രതിഷേധം കണക്കിലെടുത്ത് പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ആദ്യ ദിവസം സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

Ads by Google
Saturday 28 Feb 2026 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google