Monday, March 16, 2026 Last Updated 6 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ വാദം ആറിന്‌

തിരുവനന്തപുരം: ബംഗളുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്ക്‌ അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്‌ കോടതി മാറ്റി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനാണ്‌ ഇന്നലെ കേസ്‌ പരിഗണനയ്‌ക്കെടുത്തത്‌.
എന്നാല്‍ ഹര്‍ജിക്കെതിരായ തര്‍ക്കം എഴുതി സമര്‍പ്പിക്കേണ്ടതുണ്ടെന്നും അതിനായി സമയം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടതോടെയാണ്‌ കോടതി വാദം മാറ്റിയത്‌. രാഹുല്‍ മാങ്കൂട്ടത്തിലിനായി അഭിഭാഷകന്‍ ശാസ്‌തമംഗലം അജിത്‌ ഹാജരായി. ബലാത്സംഗം ഉള്‍പ്പെട്ട കേസ്‌ ആയതിനാല്‍ ഇരയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും അവ പ്രതിഭാഗത്തിന്‌ കൈമാറുമ്പോള്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ അടുത്ത മാസം ആറിന്‌ വീണ്ടും പരിഗണിക്കുമെന്ന്‌ കോടതി അറിയിച്ചു.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED