Monday, March 16, 2026 Last Updated 13 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

ശബരിമല ദ്വാരപാലക കേസ്‌: കെ.എസ്‌. ബൈജുവിന്‌ ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്‌. ബൈജുവിന്‌ കൊല്ലം വിജിലന്‍സ്‌ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.
കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ച ബൈജുവിന്‌ ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതിനാല്‍ ജയില്‍ മോചിതനാകും. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ്‌ സ്വാഭാവിക ജാമ്യം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്‌റ്റിലായ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ റിമാന്‍ഡ്‌ കാലാവധി 14 ദിവസത്തേക്ക്‌ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനിലൂടെയാണ്‌ ശങ്കരദാസിനെ ഹാജരാക്കിയത്‌. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശങ്കരദാസ്‌ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മാര്‍ച്ച്‌ രണ്ടിന്‌ വിധി പറയും.
ശബരിമല സ്വര്‍ണക്കൊള്ള കേസുകളിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ എസ്‌. ശ്രീകുമാര്‍, തന്ത്രി കണ്‌ഠര്‌ രാജീവര്‌ എന്നിവര്‍ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങി.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED