Thursday, March 19, 2026 Last Updated 53 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 06.41 PM

തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കും, മുഖ്യമന്ത്രി ആരെന്നത് പിന്നീട്: എംഎ ബേബി

മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി മത്സരിക്കാൻ പിബിയിൽ ധാരണയായിട്ടുണ്ട്.
ma baby

തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫ് സർക്കാർ കേരളത്തിൽ തുടരുമെന്നും എംഎ ബേബി വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പിബി യോ​ഗത്തില്‍ ചർച്ചയായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി മത്സരിക്കാൻ പിബിയിൽ ധാരണയായിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്നും മറ്റാരെല്ലാം മത്സരിക്കുമെന്നതിൽ ഉടൻ ധാരണയിലെത്തുമെന്നും എംഎ ബേബി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിശദമായ ചര്‍ച്ച നടത്തി 5 ദിവസത്തിനകം തീരുമാനിക്കും. മാനദണ്ഡങ്ങള്‍ പുനപരിശോധിക്കും.

Ads by Google
Friday 27 Feb 2026 06.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google