ഇറാനിലെ ഇസ്ഫാനിൽ ആണവ കേന്ദ്രമെന്ന പേരിൽ ഇസ്രയേൽ കഴിഞ്ഞ ജൂണിൽ തകർത്ത കെട്ടിടത്തേക്കുറിച്ച് ധാരണയില്ലെന്ന് യുഎൻ ഏജൻസി. ഇസ്ഫഹാനിൽ ആണവ എൻറിച്ച്‌മെന്റ് സൗകര്യം പ്രവർത്തിക്കുന്നതായി അറിവില്ലെന്നാണ് യുഎൻ ആണവ നിരീക്ഷണ ഏജൻസി വിശദമാക്കുന്നത്.
ഇസ്ഫഹാനിലെ ഒരു ഭൂഗർഭ സമുച്ചയത്തിൽ ഇറാൻ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം വികസിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഈ കേന്ദ്രത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം അവകാശ വാദങ്ങൾക്ക് നേരെ ചോദ്യമുയർത്തുന്നതാണ് യുഎൻ ആണവ നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട്.
ഇസ്ഫഹാനിൽ ആണവ എൻറിച്ച്‌മെന്റ് സൗകര്യത്തേക്കുറിച്ച് നിരവധി സംശയങ്ങളുള്ളതായാണ് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വിശദമാക്കുന്നത്. ആണവ നിരീക്ഷണ ഏജൻസിക്ക് ഈ കേന്ദ്രത്തിലേക്ക് എത്താനാവാതെ ഈ പദ്ധതിയേക്കുറിച്ച് ധാരണയില്ലെന്നാണ് റാഫേൽ ഗ്രോസി വിശദമാക്കുന്നത്. ഭൂമിക്ക് അടിയിലാണ് അതെന്നും തങ്ങൾ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നുമാണ് റാഫേൽ ഗ്രോസി വാഷിംഗ്ടണിൽ വിശദമാക്കിയത്