Wednesday, March 18, 2026 Last Updated 46 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 04.49 PM

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍

on

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി നടക്കാവ് ബി.ജി റോഡ് സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ വീട്ടില്‍ രതീഷിനെ (40) വെള്ളയില്‍ പൊലീസ് പിടികൂടി. 2023ല്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബി.ജി റോഡിലുള്ള ശ്മശാനത്തിന് സമീപം വെച്ച് വാഹന ഗതാഗതത്തിനും, പൊതുജനങ്ങള്‍ക്കും ശല്യമായതിന് വെള്ളയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

പ്രതിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രതി അയാളുടെ വീടിനടുത്തുണ്ടെന്ന് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശിവദാസന്‍, സിപിഒമാരായ മധുസൂദനന്‍, അനിതാബ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Ads by Google
Friday 27 Feb 2026 04.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google