Wednesday, March 18, 2026 Last Updated 21 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 03.59 PM

കേന്ദ്ര സർക്കാര്‍ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
kejiriwal,m stali n

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് മദ്യനയ അഴിമതി കേസിലുണ്ടായ അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ .

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിൻ തുറന്നടിച്ചു.

കടുത്ത സമ്മർദങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വ്യക്തമാക്കി.

Ads by Google
Friday 27 Feb 2026 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google