Wednesday, March 18, 2026 Last Updated 52 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 03.19 PM

ആർ ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്; വീഡിയോകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്

മ്യൂസിയം പൊലീസ് കോടതി നിർദ്ദേശ പ്രകാരമാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്.
pocso-case-

അതിജീവിതകളുടെ പേര് യൂട്യൂബ് ചാനൽ വഴി വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗണ്‍സിലറുമായ ആർ ശ്രീലേക്കെതിരായ കേസിൽ വീഡിയോകള്‍ പൊലീസ് പരിശോധിക്കും. മ്യൂസിയം പൊലീസ് കോടതി നിർദ്ദേശ പ്രകാരമാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും നീക്കം രാഷ്ട്രീയ പ്രേരിതമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

ആർ ശ്രീലേഖ ബ്ലോഗിലൂടെയും സ്വന്തം യൂട്യൂബ ചാനലിലൂടെയും അതിജീവിതകളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് സിവിൽ റൈറ്റസ് ആൻറ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീലേക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്.

കവിയൂർ- കിളിരൂർ കേസുകളിലെയും കുറുപ്പംപ്പടി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെയും ഇരയുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് പരാതി.യൂ ട്യൂബിന് പൊലീസ് കത്ത് നൽകും. പരാമർശങ്ങള്‍ പോക്സോ പരിധിയിൽ വരുന്നതാണോയെന്നാകും അടുത്ത പരിശോധന.

Ads by Google
Friday 27 Feb 2026 03.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google