Wednesday, March 18, 2026 Last Updated 23 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 02.37 PM

‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

uploads/news/2026/02/827619/3.gif
photo - facebook

കോഴിക്കോട് : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിക്ഷേധ കേസില്‍ ഒന്നാം പ്രതിയായ കെ .എസ് . യു നേതാവ് ബിതുല്‍ ബാലന്റെ് വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് .ഷാഫി പറമ്പില്‍ എം പി. ബോംബെറിഞ്ഞതിന് പിന്നില്‍ സിപിഐഎം ആണെന്ന് എല്ലാവര്‍ക്കും അറിയാം.ഇതും രക്ഷാപ്രവര്‍ത്തനന ദൗത്യത്തിന്റെ പട്ടികയില്‍ വരുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം.

ഈ അക്രമങ്ങള്‍ക്ക് മുഴുവന്‍ പ്രോത്സാഹനം കൊടുക്കുന്ന പ്രസ്താവനകളുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ പരമ്പരകള്‍ക്ക് കാരണമെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. കോഴിക്കോട് വടകര തിരുവള്ളൂരുള്ള ബിതുല്‍ ബാലന്റെ വീട് ഷാഫി സന്ദര്‍ശിച്ചു.


ബിതുലിനെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫേസ്ബുക്കിൽ വടകര സഖാക്കൾ ഇടുന്ന പോസ്റ്റ് ആദരാഞ്ജലികൾ നേർന്നാണ്.ഒരു കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ ഇതൊക്കെ, മനുഷ്യന്റെ കൈയും ജീവനും നഷ്ട്ടപ്പെടുന്ന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ? സൈബർ സഖാക്കൾ പച്ചക്ക് ഭീഷണിപ്പെടുത്തുകയാണ്.

അതേസമയം കേരളം കഴുത്തിന് പിടിക്കും.ഇപ്പോഴല്ല,അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കും.ഇപ്പോ അങ്ങിനെ ഉണ്ടായിട്ടില്ല എന്ന് ആ ദൃശ്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല. ഇല്ലാത്ത അക്രമത്തിൻ്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ട.

Ads by Google
Friday 27 Feb 2026 02.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google