Wednesday, March 18, 2026 Last Updated 39 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 12.40 PM

ബിജെപിയെ അനുകൂലിച്ചതിന് സഭാ പിതാക്കന്മാരെ ലക്ഷ്യമിടേണ്ട ; ഡിവൈഎഫ്‌ഐ യ്ക്ക് മുന്നറിയിപ്പുമായി ഷോണ്‍ജോര്‍ജ്ജ്

uploads/news/2026/02/827592/shone-george-and-pamplani.jpg

തിരുവനന്തപുരം: ബിജെപിയെ അനുകൂലിക്കുന്നതിന്റെ സഭാപിതാക്കന്മാരെ ലക്ഷ്യമിട്ടാല്‍ കയ്യും കെട്ടി ബിജെപി നോക്കി നില്‍ക്കില്ലെന്ന് ഡിവൈഎഫ്‌ഐയ്ക്ക് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജിന്റെ മുന്നറിയിപ്പ്. തലശ്ശേരി അതിരൂപതാ മെത്രാപോലീത്ത പാംപ്ലാനിയെ വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന് മറുപടിയുമായി എത്തിയത്.

അഭിനന്ദിച്ചതിന്റെ പേരില്‍ തലശ്ശേരി അതിരൂപതാ മെത്രാപോലീത്ത പാംപ്ലാനി പിതാവിനെ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചാല്‍ ബിജെപി കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി നടത്തിയ പരാമര്‍ശത്തെ ഭാരതീയജനതാപാര്‍ട്ടി വളരെ ഗൗരവമായി കാണുകയും അതില്‍ പ്രതിഷേധം അറിയിക്കുകയാണെന്നും പറഞ്ഞു. ഡിവൈഎഫ്‌ഐ പിതാക്കന്മാര്‍ക്കെതിരേ നീങ്ങിയാല്‍ ബിജെപി കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും പറഞ്ഞു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരുടെ വിഷയമുണ്ടായപ്പോള്‍ ഏറ്റവുമധികം ബിജെപിയെ വിമര്‍ശിച്ചയാളാണ് പാംപ്ലാനി. അതിനെ വളരെ സഹിഷ്ണുതയോടെയാണ് ബിജെപി നോക്കിക്കണ്ടത്. എന്നാല്‍ ആ കന്യാസ്ത്രീമാര്‍ ജയില്‍ മോചിതരായപ്പോള്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഛത്തീസ്ഗഡ് ഗവണ്‍മെന്റ് എന്നിവര്‍ നടത്തിയ ഇടപെടലിനെ അഭിനന്ദിക്കുവാനുള്ള മര്യാദ പിതാവ് കാണിച്ചു. അതിന്റെ പേരില്‍ അദ്ദേഹത്തെ കടന്നാക്രമിക്കുന്ന രീതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തിച്ചു.

അത്തരം നടപടികള്‍ക്ക് ഡിവൈഎഫ്‌ഐ ശ്രമം നടത്തിയാല്‍ ബിജെപി കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കുഴലൂത്തുകാരായി കേരളത്തിലെ പിതാക്കന്മാര്‍ മാറരുതെന്ന തരംതാണ തരത്തിലുള്ള ഭാഷ അഭിവന്ദ്യ പിതാക്കന്മാര്‍ക്കെതിരേ ഡിവൈഎഫ്‌ഐ നടത്തിയാല്‍ ബിജെപി പ്രതികരിക്കുമെന്നും ബിജെപിക്ക് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും പറഞ്ഞു. ഷോണ്‍ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം റീല്‍സായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Ads by Google
Friday 27 Feb 2026 12.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google