Wednesday, March 18, 2026 Last Updated 20 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 12.04 PM

നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചന ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

uploads/news/2026/02/827588/aravind-kejriwal1.jpg

ന്യൂഡല്‍ഹി: തനിക്കെതിരായ നടന്ന ഒരു വലിയ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഒടുവില്‍ സത്യം പുറത്തുവന്നെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഞാന്‍ അഴിമതിക്കാരനല്ല. കെജ്രിവാളും മനീഷ് സിസോഡിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. കുറ്റവിമുക്തനാക്കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. കെജ്‌രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ കേസില്‍ പ്രതികളായ 23 പേരെയും കോടതി കുറ്റവിമുക്തരാക്കി.

മനീഷ് സിസോഡിയ അദ്ദേഹത്തെ പെട്ടെന്ന് ആലിംഗനം ചെയ്തു. 'കേസ് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്. ആം ആദ്മിയെ നശിപ്പിക്കാന്‍ വലിയ ശ്രമമാണ് നടന്നത്. അഞ്ച് വലിയ നേതാക്കളെ ജയിലിലടച്ചു. നിലവിലെ ഒരു മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ആറ് മാസം തടവിലാക്കിയ നടപടി ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. മനീഷ് സിസോഡിയയെ ഏകദേശം രണ്ട് വര്‍ഷത്തോളം ജയിലിട്ടു. ഞങ്ങളെ ഉപദ്രവിച്ചു. ടിവി ചാനലുകളില്‍ ചര്‍ച്ചകള്‍ നടന്നു, കെജ്രിവാള്‍ അഴിമതിക്കാരനാണെന്ന് വാര്‍ത്തകള്‍ കാണിച്ചു.' കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡല്‍ഹി എക്‌സൈസ് നയ കേസില്‍ വെള്ളിയാഴ്ച റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും കോടതി കുറ്റവിമുക്തനാക്കി. അന്വേഷണത്തിലെ വീഴ്ചകള്‍ക്ക് സിബിഐയെ ശക്തമായി കോടതി വിമര്‍ശിച്ചു. ഇത്രയും വലിയ കുറ്റപത്രത്തില്‍ ഒരു സാക്ഷിയുടെയോ മൊഴിയുടെയോ പിന്തുണയില്ലാത്ത നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞു. സിസോഡിയയ്ക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു കേസ് കണ്ടെത്തുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ലാതെയാണ് കെജ്രിവാളിനെ പ്രതി ചേര്‍ത്തതെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ കമ്പനികള്‍ക്ക് ചില്ലറ മദ്യവില്‍പ്പനയില്‍ അനുമതി നല്‍കിയ ന്യൂ ഡല്‍ഹി എക്‌സൈസ് നയം 2021-22, ക്രമക്കേടുകള്‍ ആരോപിച്ച് അന്നത്തെ എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ റദ്ദാക്കി. ജൂലൈ 22-ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന പുതിയ നയത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു, ഇത് ഡല്‍ഹി സര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതികളില്‍ റെയ്ഡ് നടത്തുന്നതിലും നിരവധി എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും കലാശിച്ചു.

Ads by Google
Friday 27 Feb 2026 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google