Wednesday, March 18, 2026 Last Updated 19 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 11.50 AM

നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം ; കേരളാസ്‌റ്റോറി 2 തടഞ്ഞ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

uploads/news/2026/02/827587/PINARAYI-VIJAYAN.jpg

തിരുവനന്തപുരം: മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് മുഖ്യമന്ത്രി. വിവാദ ചിത്രം 'കേരള സ്റ്റോറി 2' വിന്റെ' റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ ഹര്‍ജിക്കാരെ, അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് സത്യം ഉയര്‍ത്തിപ്പിടിക്കണമെന്നും പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിദ്വേഷം പടര്‍ത്തുന്ന ഇത്തരം വ്യാജ നിര്‍മ്മിതികളെ പ്രതിരോധിക്കാന്‍ നിയമവഴികള്‍ തേടിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാമെന്നും കുറിപ്പില്‍ പറയുന്നു.

സിനിമയുടെ റിലീസ് തടഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തവിറക്കിയത്. കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടല്‍.

അതേസമയം സിനിമ സ്റ്റേ ചെയ്തതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഇന്നലെ രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റിയിരിക്കയാണ്. അതേസമയം സിനിമയ്ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. ബംഗാളിലും മുംബൈയിലുമാണ് ടിക്കറ്റ് ബുക്കിംഗ് നടക്കുന്നത്. ഇതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കാനൊരുങ്ങുകയാണ്. ഇടക്കാല സ്‌റ്റേ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബുക്കിംഗ് നടക്കുന്നതെന്നാണ് വിമര്‍ശനം.

Ads by Google
Friday 27 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google