Wednesday, March 18, 2026 Last Updated 51 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 09.48 AM

ഒരു കോടി പേരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറി ; ഡേറ്റാചോര്‍ച്ചയില്‍ പുതിയ ആരോപണം

uploads/news/2026/02/827526/ramesh-chennithala-clse.gif

തിരുവനന്തപുരം: ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഒരുകോടിയിലധികം ആള്‍ക്കാരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതായി സംശയിക്കുന്നെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സ്ത്രീസുരക്ഷാ പദ്ധതിയില്‍ നിന്നും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായിട്ടാണ് സംശയം. ഒരു കോടി ആളുകള്‍ക്ക് സര്‍ക്കാര്‍ സന്ദേശം അയച്ചതിലൂടെ കേരളത്തിലെ ഒരുകോടി ജീവനക്കാരുടേയും സ്ത്രീസുരക്ഷാ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരുടേയും വ്യക്തിഗതമായ വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ചോര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇത് സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതിലൂടെ വ്യക്തികളുടെ മൗലികാവകാശങ്ങളുടെ ലംഘനം എന്ന ക്രിമിനല്‍ കുറ്റമാണ് കേരളത്തിലെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സൈബര്‍ കുറ്റവാളികള്‍ക്കുള്ള അവസരം സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണെന്നും

ഒഎസ്ഡിയുടെ കത്ത് ഇത്തവണയും രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഫെബ്രുവരി 7 ന് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണില്‍ എത്തിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10 ന് പുറത്തുവിട്ട സ്വകാര്യ ഏജന്‍സികളെ എംപാനല്‍ ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തവിലും ദുരൂഹതയെന്നും ആരോപിച്ചു.

Ads by Google
Friday 27 Feb 2026 09.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google